ഗ്രഹങ്ങളെ കുറിച്ചും നക്ഷത്രങ്ങളെ കുറിച്ച് എല്ലാം അറിയാൻ കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരു പോലെ താത്പര്യം ഉള്ള കാര്യമാണ്. മനുഷ്യനെ ഏറെ വിസ്മയിപ്പിക്കുന്ന ഒന്നാണ് ആകാശം. ആകാശത്ത് മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ ഇന്നും മനുഷ്യന് ഒരുപാട് അകലെയാണ്.

അതുകൊണ്ട് തന്നെ ആകാശ വ്സ്മയങ്ങളെ കുറിച്ചുള്ള സംശയങ്ങൾക്ക് അതിരില്ല. അത്തരത്തിൽ ഒരു സംശയമാണ് ഇപ്പോൾ ഉയരുന്നത്. സൂര്യനു ചുറ്റും ഏതാണ്ട് രണ്ട് പരിക്രമണം ചെയ്യാൻ എടുക്കുന്ന സമയം കൊണ്ട് ബുധൻ അതിന്റെ അച്ചു തണ്ടിൽ മൂന്നു തവണ ഭ്രമണം ചെയ്യുന്നു. അങ്ങനെ ഉള്ള ബുധന്റെ ഭാഗങ്ങൾ ഭൂമിയിൽ ഒളിച്ചിരിക്കുന്നുണ്ടോ? ഇതാണ് പുതിയ സംശയം. ബുധന്റെ ഭാഗങ്ങൾ ഭൂമിയിൽ ഒളിച്ചിരിക്കുന്നുണ്ട് എന്നാണ് ഇപ്പോൾ ശാസ്ത്ര ലോകം കരുതുന്നത്.