വടക്കേന്ത്യയിൽ മാത്രം കേട്ടു സുപരിചിതമായ 'മേഘ വിസ്‌ഫോടനം' പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ കേരളത്തെയും ദുരന്ത ഭൂമിയാക്കുന്ന കാഴ്ച ആണ് ഇന്ന് കാണുന്നത്. കേരളത്തിൽ ഉണ്ടായത്, മേഘ സ്‌ഫോടനം ആണെന്നും അല്ലെന്നും ഉള്ള വാദ മുഖങ്ങൾ കേരളത്തിലേയും കേന്ദ്രത്തിലേയും കാലാവസ്ഥാ നിരീക്ഷകരും ശാസ്ത്രജ്ഞരും ഉന്നയിക്കുന്നുണ്ട് എങ്കിലും 2019 ലെ ഉരുൾ പൊട്ടലിനു കാരണം ആയത് മേഘ സ്‌ഫോടനം ആണെന്ന കാര്യത്തിൽ ഇരു കൂട്ടർക്കും തർക്കമില്ല.

കേരളത്തിന്റെ കാലാവസ്ഥാ ഭൂപടത്തിൽ ഈ അടുത്ത നാളുകളിലായി കണ്ടുവരുന്ന മാറ്റങ്ങളെ നാം കാണാതെ പോകരുത്. നമ്മുടെ മലയാളം കലണ്ടറിന്റെ സമയ നിഷ്ഠയോടെ, നാടിന്റെ ആവശ്യത്തിന് വേണ്ടിയെന്നോണം പെയ്തി ഇറങ്ങിയിരുന്ന മഴ, കഴിഞ്ഞ നാലു വർഷങ്ങളിലായി വലിയ മാറ്റമാണ് കാണിക്കുന്നത്. എന്താണ് മേഘ വിസ്‌ഫോടനം എന്ന് പലർക്കും അറിയില്ല. മേഘങ്ങൾ പൊട്ടിത്തെറിക്കുന്നത് ആണോ മേഘം ഭൂമിയിലേക്ക് വീഴുന്നത് ആണോ തുടങ്ങി നിരവധി സംശയങ്ങളാണ് പലർക്കും ഉളളത്.