പെട്രോൾ ഡീസൽ വില അടുത്തിടെ നന്നായി ഒന്ന് കുറച്ചപ്പോൾ മനസ്സിൽ കരുതിയിരുന്നു പുറകേ ഒരടി പാർസൽ ആയി വരുന്നുണ്ട് എന്ന്. ആരും ഇനി അപ്പോൾ ഞെട്ടാൻ വേണ്ടി കാത്തിരിക്കേണ്ട. വില കുറഞ്ഞതൊക്കെ ഉടൻ ഒരു സ്വപ്നം ആയി മാറും.

രാജ്യത്തെ ഇന്ധനവില ഇനിയും കുതിച്ച് ഉയരും. ഇന്ധനവിലയിൽ വന്ന കുറവ് ഒരു ആശ്വാസം ആണെങ്കിലും ഭീകരമായ വർദ്ധനവ് ആണ് ഇനി വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്നത്. അതിനുള്ള കാരണങ്ങൾ പലതാണ്. പ്രധാനമായും പറയുന്ന കാരണങ്ങൾ ഇതാണ്. ഒന്ന് അന്താരാഷ്ട്ര വിപണിയിൽ ഉയരുന്ന ബ്രെൻഡ് ക്രൂഡ് വില, രണ്ടാമതായി യൂറോപ്യൻ യൂണിയൻ സമ്മേളനം, മൂന്ന് റഷ്യ - യുക്രൈൻ യുദ്ധം ഇതെല്ലാം ഇന്ധന വില വർദ്ധിക്കാൻ ഉള്ള കാരണങ്ങളാണ്.