hardik-patel

അഹമ്മദാബാദ്: ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മുൻ കോൺഗ്രസ് നേതാവ് ഹാർദ്ദിക് പട്ടേൽ നാളെ ബി.ജെ.പിയിൽ ചേരും. ഗുജറാത്ത് ബി.ജെ.പി അദ്ധ്യക്ഷൻ സി.ആർ. പാട്ടീലിന്റെ സാന്നിദ്ധ്യത്തിലായിരിക്കും അംഗത്വം സ്വീകരിക്കുക.

ഗുജറാത്തിൽ കോൺ​ഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡന്റായിരുന്ന ഹാർദ്ദിക് പട്ടേൽ ഈയിടെയാണ് പാർട്ടി വിട്ടത്. നരേഷ് പട്ടേലിനെ കോൺഗ്രസിലെത്തിക്കാനുള്ള നീക്കത്തിൽ ഹാർദ്ദിക് അതൃപ്തനായിരുന്നു. കോൺഗ്രസിൽ വേണ്ട പരിഗണന കിട്ടിയില്ലെന്ന് ആരോപിച്ച അദ്ദേഹം സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ പാർട്ടിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
പട്ടേൽ സമുദായ പ്രക്ഷോഭത്തിന്റെ അമരക്കാരനായിരുന്ന

ഹാർദ്ദിക് 2019ലാണ് കോൺഗ്രസിൽ ചേരുന്നത്. ബി.ജെ.പിയിലേക്കില്ലെന്ന് ഹാർദ്ദിക് കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നെങ്കിലും വാർത്താ ഏജൻസികൾ ബി.ജെ.പി അംഗത്വമെടുക്കുന്ന വിവരം പുറത്തുവിടുകയായിരുന്നു.