ആക്രമണത്തിന് ഇരയായ നടിയോട് കാവ്യാമാധവനാണ് കൂടുതൽ പകയെന്ന് ലിബർട്ടി ബഷീർ. ദിലീപ് ഇത്രയും ക്രൂരമായി ഉപദ്രവിക്കണമെന്ന് കരുതിയിട്ടുണ്ടാകില്ലെന്നും പൾസർ സുനി ഇതിനിടയിൽ വേറെ തന്ത്രമുപയോഗിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
'അതിജീവിതയായ ആ കുട്ടി പ്രശ്‌നങ്ങളൊക്കെ പറഞ്ഞതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്നാണ് കാവ്യ ധരിച്ചിരിക്കുന്നത്. അവളോട് പക മുഴുവൻ കാവ്യയ്‌ക്കാണ്. പുരുഷന്മാരുടെ മനസല്ല പെൺകുട്ടികളുടെ മനസ്.
ഈ അടുത്ത കണ്ട അനുഭവങ്ങൾ വച്ചിട്ട് പറയുന്നതാണ്, ദിലീപിന് കാവ്യയെ ഭയമാണ്. കാവ്യയ്‌ക്ക് പെൺപകയാണ്. ഇതിന്റെയെല്ലാം ലക്ഷ്യം ഒറ്റ കാര്യമാണ്. അന്ന് ഈ കുട്ടിയുടെ കല്യാണം ഫിക്സ് ചെയ്തിരിക്കുകയാണ്. ആ കല്യാണം മുടക്കണം. സുനിയുമായി ഇങ്ങനെയൊരു അഫയർ ഉണ്ടെന്ന് കാണിക്കാനായിരുന്നു പ്ലാൻ.
അവൾക്ക് കിട്ടുന്ന നല്ല ബന്ധം ഇല്ലാതാക്കണം. പക്ഷേ ദിലിപ് ഉദ്ദേശിച്ച പോലെയല്ല കാര്യങ്ങൾ നടന്നത്. ഇത്രയും ക്രൂരമായി ഉപദ്രവിക്കണമെന്ന് കരുതിയിട്ടുണ്ടാകില്ല ദിലീപ്. പൾസർ സുനി ഇതിനിടയിൽ വേറെ തന്ത്രമുപയോഗിച്ചതാകും. ഇതെല്ലാം എന്റെ നിഗമനമാണ്. ' അദ്ദേഹം പറഞ്ഞു.
