gra

കൊ​ച്ചി​:​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​യി​ൽ​ ​നി​ന്ന് ​അ​തി​വേ​ഗം​ ​ഉ​ണ​ർ​വി​ലേ​ക്ക് ​ക​യ​റി​യ​ ​ഇ​ന്ത്യ​ൻ​ ​സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​ ​ത​ള​ർ​ത്തി​ ​ഒ​മി​ക്രോ​ണും​ ​റ​ഷ്യ​-​യു​ക്രെ​യി​ൻ​ ​യു​ദ്ധ​വും.​
2021​-22​ലെ​ ​മൊ​ത്ത​ ​ആ​ഭ്യ​ന്ത​ര​ ​ഉ​ത്‌​പാ​ദ​നം​ ​(​ജി.​ഡി.​പി​ ​)​ ​അ​വ​സാ​ന​പാ​ദ​മാ​യ​ ​ജ​നു​വ​രി​ ​-​ ​മാ​ർ​ച്ചി​ൽ​ 4.1​ ​ശ​ത​മാ​ന​മാ​യി​ ​ഇ​ടി​ഞ്ഞ​താ​ണ് ​പ്ര​തി​സ​ന്ധി​ ​ക​ടു​പ്പി​ക്കു​ന്ന​ത്.​ ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​ഏ​റ്റ​വും​ ​മോ​ശം​ ​വ​ള​ർ​ച്ച​യാ​ണി​ത്.ജി.​ഡി.​പി​ ​വ​ള​ർ​ച്ച​ 2019​-20​ൽ​ 4​ ​ശ​ത​മാ​നം​ ​ആ​യി​രു​ന്നു.​ ​അ​ത് 2020​-21​ൽ​ ​നെ​ഗ​റ്റീ​വ് 6.6​ ​ശ​ത​മാ​ന​മാ​യി​ ​ഇ​ടി​ഞ്ഞു.​
2021​-22​ൽ​ ​വ​ള​ർ​ച്ച​ ​പോ​സി​റ്റീ​വ് 8.7​ ​ശ​ത​മാ​ന​ത്തി​ലേ​ക്ക് ​ക​യ​റി​യി​രു​ന്നു.​ ​ ഉ​​ത്പാ​ദ​ന​ ​വ​ള​ർ​ച്ച​ 2020​-21​ ​മാ​ർ​ച്ച് ​പാ​ദ​ത്തി​ലെ​ 15.2​%​ ​നെ​ഗ​റ്റീ​വ് 0.2​%​ ​ആ​യി​ ​ഇ​ടി​ഞ്ഞ​താ​ണ് ​ക​ഴി​ഞ്ഞ​പാ​ദ​ത്തി​ൽ​ ​തി​രി​ച്ച​ടി​യാ​യ​ത്.

വൻതകർച്ച ഒഴിവാക്കിയ വളർച്ച

കാർഷികമേഖല 2.8 ശതമാനത്തിൽ നിന്ന് 4.1% ആയി

 ഖനനം നെഗറ്റീവ് 3.9%ത്തിൽ നിന്ന് 6.7% ആയി

സർക്കാർ ചെലവുകളുള്ള പബ്ലിക് അഡ്‌മിനിസ്‌ട്രേഷൻ 1.7%ത്തിൽ നിന്ന് 7.7% ആയി

 വ്യാപാര, ഹോട്ടൽ, ഗതാഗത, സേവന വിഭാഗം നെഗറ്റീവ് 3.4%ത്തിൽ നിന്ന് 5.3% ആയി

40.78 ലക്ഷം കോടി

നാലാംപാദ ജി.ഡി.പി മൂല്യം 40.78 ലക്ഷം കോടി രൂപ.

2020-21ലെ നാലാം പാദത്തിൽ 39.18 ലക്ഷം കോടിയായിരുന്നു.

1.50 ലക്ഷം

കഴിഞ്ഞവർഷത്തെ ആളോഹരി വരുമാനം 1.26 ലക്ഷം രൂപയിൽ നിന്ന് 1.50 ലക്ഷം രൂപയായി ഉയർന്നു; വർദ്ധന 18.3%.

തളരുന്ന വളർച്ച

2020-21

 ഏപ്രിൽ-ജൂൺ : -23.8%

 ജൂലായ്-സെപ്‌തംബർ : -6.6%

 ഒക്‌ടോബർ-ഡിസംബർ : 0.7%

 ജനുവരി-മാർച്ച് : 2.5%

2021-22

 ഏപ്രിൽ-ജൂൺ : 20.1%

 ജൂലായ്-സെപ്‌തംബർ : 8.4%

 ഒക്‌ടോബർ-ഡിസംബർ : 5.4%

 ജനുവരി-മാർച്ച് : 4.1%

 147.36 ലക്ഷം കോടി

കഴിഞ്ഞ സാമ്പത്തികവർഷം ജി.ഡി.പി മൂല്യം 135.58 ലക്ഷം കോടി രൂപയിൽ നിന്ന് 147.36 ലക്ഷം കോടി രൂപയിലെത്തി. വാർഷിക കാർഷികവളർച്ച 3.3 ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനത്തിലേക്ക് ഇടിഞ്ഞു. ഖനനം മൈനസ് 8.6ൽ നിന്ന് 11.5ലേക്കും മാനുഫാക്‌ചറിംഗ് മൈനസ് 0.6ൽ നിന്ന് 9.9 ശതമാനത്തിലേക്കും പൊതുഭരണം മൈനസ് 5.5 ശതമാനത്തിൽ നിന്ന് 12.6 ശതമാനത്തിലേക്കും വളർച്ച മെച്ചപ്പെടുത്തി.