
ന്യൂഡൽഹി: 2021-22 സാമ്പത്തികവർഷത്തിലെ വളർച്ചാ നിരക്ക് പുറത്തുവിട്ട് നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫീസ് (എൻഎസ്‌ഒ). 2021-22ൽ 8.7 ശതമാനമാണ് ഇന്ത്യയുടെ വളർച്ച. 2020-21ൽ മൊത്ത ആഭ്യന്തര ഉൽപാദനം 6.6 ശതമാനമായിരുന്നു, ഇതിൽ നിന്നാണ് കുത്തനെ ഉയർന്നത്. 8.9 ശതമാനമാകും എന്ന കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷയ്‌ക്ക് നേരിയ തിരിച്ചടി. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ വളർച്ച നിരക്കിൽ ഇടിവുണ്ടായി. 4.1 ശതമാനം മാത്രമാണ് വളർച്ച. എന്നാൽ ചൈനയ്‌ക്ക് ഇത് 4.8 ശതമാനമാണ്. 2020-21ൽ ഇത് 2.5 ശതമാനമായിരുന്നു. നിലവിൽ ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തി ഇന്ത്യയാണ്.
കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം. വളം, സിമന്റ്, വൈദ്യുതി, റിഫൈനറി ഉൽപ്പന്നങ്ങൾ, സ്‌റ്റീൽ എന്നീ എട്ട് കോർ ഇൻഡസ്‌ട്രികളുടെ കംബൈൻഡ് ഇൻഡക്‌സ് 2021 ഏപ്രിലിനെക്കാൾ 8.4 ശതമാനം വളർന്നു. 143.2 ശതമാനമാണ് 2022 ഏപ്രിലിലെ കണക്ക്. മാർച്ച് മാസത്തിലെ വിലക്കയറ്റം ഇന്ത്യയുടെ വളർച്ചയ്‌ക്ക് വലിയ തടസമുണ്ടാക്കി. 0.2 ശതമാനമാണ് നിർമ്മാണവ്യവസായത്തിലെ വളർച്ച. കാർഷിക മേഖല 4.1 ശതമാനം വളർന്നു.