ഇന്ത്യൻ സേനയിലെ മൂന്ന് പ്രമുഖ വിഭാഗങ്ങളിൽ ഒന്നാണ് വ്യോമസേന. ഇന്ത്യയുടെ വ്യോമ സൈനിക പ്രവർത്തനങ്ങളുടെ ചുമതലയാണ് ഇവയ്ക്കുള്ളത്. ഇന്ത്യൻ സായുധ സേനയുടെ ആകാശസേനയാണ് ഇന്ത്യൻ എയർ ഫോഴ്സ് (ഐഎഎഫ്). ലോകത്തിലെ വായുസേനാ ശക്തികളിൽ ഇന്ന് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയ്ക്കും റഷ്യയ്ക്കും പിന്നാലെ ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ വ്യോമസേനയായി ഇന്ത്യൻ വ്യോമസേന ഉയർന്നിരിക്കുന്നു.

iaf-

ചൈനീസ് വ്യോമസേന, ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്സ്, ഇസ്രയേലി എയർഫോഴ്സ്, ഫ്രഞ്ച് എയർ ആൻഡ് സ്‌പേസ് ഫോഴ്സ് എന്നിവയെ എല്ലാം പിന്തളളിയാണ് ഇന്ത്യൻ വ്യോമസേന മുന്നിൽ എത്തിയിരിക്കുന്നത്. W-DMMA ആണ് രാജ്യങ്ങളുടെ വ്യോമസേന ശക്തികളുടെ വ്യക്തമായ കണക്കുകൾ തയ്യാറാക്കി റിപ്പോർട്ട് സമർപ്പിക്കുന്നത്. ഈ റിപ്പോർട്ട് അനുസരിച്ചാണ് റാങ്കിങ്ങ് നടത്തുന്നതും. വ്യോമസേനയെ വിലയിരുത്തുന്നത് കൈവശമുളള വിമാനങ്ങളുടെ എണ്ണം നോക്കി മാത്രമല്ല വ്യോമസേനയുടെ മറ്റ് സംവിധാനങ്ങളുടെ ഗുണനിലവാരവും വൈവിധ്യവും കൊണ്ടുകൂടിയാണ്.