covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്‌ക്ക് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. ഇന്ന് 1197 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2338 പേർക്കാണ്. പകുതിയോളം രോഗബാധിതർ കേരളത്തിലാണ്.

ഏറ്റവുമധികം രോഗികൾ കേരളത്തിൽ എറണാകുളം ജില്ലയിലാണ്. ഇന്ന് 365 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണവും റിപ്പോർട്ട് ചെയ്‌തു. രോഗമുക്തി നേടിയവർ സംസ്ഥാനത്ത് 644 ആണ്. 24 മണിക്കൂറിനിടെ അഞ്ച് മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ടിപിആർ 7.07 അണ്.രാജ്യത്ത് രോഗമുക്തി നേടിയവർ 24 മണിക്കൂറിനിടെ 2134 ആണ്. 98.74 ആണ് രോഗമുക്തി നിരക്ക്. സംസ്ഥാനത്ത് ഇതുവരെ 5.50 കോടി ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. ആകെ 81.02 പേർ വാക്സിൻ സ്വീകരിച്ചവരാണ്.