df

താനാളൂർ യൂണിറ്റ് മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് സംയുക്തമായി സംഘടി​പ്പി​ച്ച ഇതര സംസ്ഥാന തൊളിലാളി ഈദ് സംഗമം

താനാളൂർ: താനാളൂർ യൂണിറ്റ് മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് സംയുക്തമാ​യി ഇതര സംസ്ഥാന തൊഴിലാളികൾക്കായി താനാളൂർ ചുങ്കത്ത് ഒരുക്കിയ ഈദ് സംഗമം ശ്രദ്ധേയമായി. നൂറിലധി​കം ഇതര സംസ്ഥാന തൊളിലാളികൾ പങ്കെടുത്ത സംഗമം എസ്.വൈ.എസ് താനാളൂർ യൂണിറ്റ് സെക്രട്ടറി അബ്ദുൽ റൗഫ് സഖാഫി ഉദ്ഘാടനം ചെയ്തു.

റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങൾക്കായി ഭക്ഷ്യ കിറ്റ്, ഇഫ്താർ സംഗമം, സാന്ത്വനം ഡേ, രോഗീ ധനസഹായം, മുതഅല്ലിം ​ യത്തീമുകൾ എന്നിവർക്ക് പെരുന്നാൾ വസ്ത്ര വിതരണം, 50 കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് തുടങ്ങിയ പ്രവർത്തന പദ്ധതിയുടെ സമാപനമായാണ്
ഈദ് സംഗമം നടന്നത്. വാരിദ് സഖാഫി, ശാഹുൽ, നാസർ ഹാജി, അബൂ മുഫീദ, അയ്യൂബ് പാറപ്പുറത്ത്, എൻ.പി ഇല്യാസ്, നാസർ കുട്ടത്തിൽ നേതൃത്വം നൽകി.