മലപ്പുറം: വയനാട് ലോക്സഭാ മണ്ഡലത്തിലുൾപ്പെട്ട നിലമ്പൂർ നിയോജക മണ്ഡലത്തിലെ വഴിക്കടവ് പഞ്ചായത്തിലെ 19-ാം വാർഡ് മൊടപ്പൊയ്കയിൽ ഇല്ലിക്കാട് പാലം ' നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയ്ക്ക് പാലം ആക്ഷൻ കൗൺസിൽ ഭാരവാഹികൾ നിവേദനം നൽകി. മന്ത്രി വേണ്ട സഹായങ്ങൾ ചെയ്തു തരാമെന്ന് ഉറപ്പു നൽകിയതായും പാലത്തിനായുള്ള കവളപ്പൊയ്ക നിവാസികളുടെ പോരാട്ടം തുടർന്നു കൊണ്ടേയിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. അജി തോമസ്, ബൈജു പാലാട്, ഡോ: രാം കുമാർ, ജെയിംസ് മലയിൽ, രാധാകൃഷ്ണൻ എന്നിവരാണ് മന്ത്രിയെ സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നത്.