d

എ​സ്.എൻ.ഡി.പി യോഗം പെ​രി​ന്തൽ​മ​ണ്ണ യൂ​ണി​യൻ വ​നി​താ സം​ഘം എ​ക്​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളു​ടെ ആ​ലോ​ച​നാ യോ​ഗം

പെ​രി​ന്തൽ​മ​ണ്ണ: എ​സ്.എൻ.ഡി.പി യോഗം കേ​ന്ദ്ര വ​നി​താ സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തിൽ ന​ട​ക്കു​ന്ന ക​ലാ കാ​യി​കോ​ത്സ​വം 2022ന്റെ ഭാ​ഗ​മാ​യി
പെ​രി​ന്തൽ​മ​ണ്ണ യൂ​ണി​യൻ വ​നി​താ സം​ഘം എ​ക്​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളു​ടെ ആ​ലോ​ച​ന യോ​ഗം യൂ​ണി​യൻ ഓ​ഫീ​സിൽ ചേർ​ന്നു. യൂ​ണി​യൻ വൈ​സ് പ്ര​സി​ഡ​ന്റ് പാ​മ്പ​ല​ത്ത് ച​ന്ദ്രൻ (മ​ണി) യോ​ഗം ഉ​ദ്​ഘാ​ട​നം ചെ​യ്​തു. ഷൈ​ല​ജ കാർ​ത്തി​കേ​യൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. 22ന് കോ​ഴി​ക്കോ​ട് ചേ​ള​ന്നൂർ എ​സ്.എൻ കോ​ളേ​ജിൽ ന​ട​ക്കു​ന്ന മേ​ഖ​ലാ​ത​ല ക​ലോ​ത്സ​വ​ത്തിൽ സ​ബ് ജൂ​നി​യർ, സൂ​പ്പർ സീ​നി​യർ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മ​ത്സ​രാർ​ത്ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നും മേ​ള വി​ജ​യി​പ്പി​ക്കു​വാ​നാ​യി കൗൺ​സി​ലർ​മാ​രെ​യും ശാ​ഖ​ക​ളെ​യും വി​വ​രം അ​റി​യി​ക്കാ​നും പ​ര​മാ​വ​ധി അം​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. യു​ണി​യൻ വ​നി​താ സം​ഘം സെ​ക്ര​ട്ട​റി വി​ജ​യ​ല​ക്ഷ്​മി സ്വാ​ഗ​തവും ഓ​മ​ന പ്രേം​കു​മാർ ന​ന്ദി​യും പറഞ്ഞു.