f
ഗോൾഡ് മെഡൽ കരസ്ഥമാക്കിയ ടി.വി.ഉണ്ണി മായയെ മഹിളാ മോർച്ച ജില്ലാ കമ്മിറ്റി അനുമോദിക്കുന്നു.

വള്ളിക്കുന്ന്: തൈക്കോണ്ടയിൽ ജില്ലയെ പ്രതിനിധീകരിച്ച് ഗോൾഡ് മെഡൽ കരസ്ഥമാക്കിയ ടി.വി. ഉണ്ണി മായയെ മഹിളാ മോർച്ച ജില്ലാ കമ്മറ്റി അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് ദീപ പുഴക്കൽ, ജനറൽ ജനറൽ സെക്രട്ടറി മല്ലിക, താനൂർ മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ഗീത, മണ്ഡലം ജനറൽ സെക്രട്ടി പ്രവീൺ, ബി.ജെ.പി പ്രവർത്തകർ തുടങ്ങിയവർ പെങ്കെടുത്തു. ഉണ്ണിമായ കേരളത്തിനെ പ്രതിനിധീകരിച്ച് പഞ്ചാബ്, ഹരിയാന,ഛത്തിസ്ഖണ്ഡ്, ഡൽഹി, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് മെഡലുകൾ നേടിയിട്ടുണ്ട്. കൂലിപ്പണിക്കാരനായ തണ്ടാം വളപ്പിൽ ഉണ്ണിയുടെ മകളാണ് ഡിഗ്രി വിദ്യാർത്ഥിയായ ഉണ്ണിമായ.