വളാഞ്ചേരി: ഇരിമ്പിളിയം പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2022-2023 വർഷത്തെ പദ്ധതി മേൽനോട്ടം വഹിക്കുന്ന മേറ്റുമാർക്കുള്ള പരിശീലനത്തിന് തുടക്കമായി. വരും ദിവസങ്ങളിൽ വാർഡുകളിലെ മുഴുവൻ മേറ്റുമാർക്കും പരിശീലനം നൽകും. ഗ്രാമപഞ്ചായത് ഹാളിൽ നടന്ന പരിശീലന പരിപാടി പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ ഉദ്ഘാടനം ചെയ്തു. അരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. മുഹമ്മദ് ആദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.ടി. ഉമ്മുകുൽസു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ. കദീജ, മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു.