താനാളൂർ: സേവനം ഞങ്ങൾക്ക് ദൈവാരാധന എന്ന മുദ്രാവാക്യവുമായി താനാളൂർ കോട്ടുവാല പീടികയിൽ ആരംഭിച്ച സഹജം റിലീഫ് സെന്ററിന്റെ ഉദ്ഘാടനം ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു ഉദ്ഘാടനം ചെയ്തു. ഫാമിലി കൗൺസലിംഗ്, പാലിയേറ്റീവ് ഉപകരണങ്ങൾ, ഫസ്റ്റ് എയ്ഡ് ക്ലിനിക് തുടങ്ങിയവയാണ് സെന്ററിന്റെ സേവനങ്ങൾ. നന്തനിൽ ബഷീർ ഹാജി അദ്ധ്യക്ഷനായി. ചെയർമാൻ കെ.സി ഫിറോസ് ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആബിദ ഫൈസൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഇടമരത്ത് അബ്ദുറസാഖ്, മജീദ് മംഗലത്ത്, പി.പി ചന്ദ്രൻ, ഉബൈദുല്ല താനാളൂർ, വി.പി.എം അബ്ദുറഹിമാൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.