d
കു​ന്ന​ത്ത​ട​ത്തി​ൽ​ ​സി​ദ്ധീ​ഖി​നുള്ള സഹായം പ്രൊ​ഫ.​ ​ആ​ബി​ദ് ​ഹു​സൈ​ൻ​ ​ത​ങ്ങ​ൾ​ ​എം.​എ​ൽ.​എ​ കൈമാറുന്നു.

കോട്ടക്കൽ: ഭിന്നശേഷിക്കാരനായ യുവാവിന് കൈത്താങ്ങായി സോഷ്യലി റസ്‌പൊൺസിബിൾ വാട്ട്സ് ആപ്പ് കൂട്ടായ്മ. കോട്ടക്കൽ നഗരസഭയിലെ രണ്ടാം വാർഡിൽ താമസിക്കുന്ന കുന്നത്തടത്തിൽ സിദ്ധീഖിന് വീടിനോട് ചേർന്ന് അദ്ദേഹത്തിന്റെ ഉപജീവനമാർഗ്ഗമായ പെട്ടിക്കടവിപുലീകരിച്ചു നൽകുന്നതടക്കമുള്ള സഹായമാണ് ചെയ്യുന്നത്. കടയിലേക്ക് ആവശ്യമായ സാധനങ്ങൾ, ഇലക്ട്രിക്ക് വീൽ ചെയർ, ആസ്റ്റർ മിംസ് കോട്ടക്കൽ സംഭാവന ചെയ്ത റഫ്രിജറേറ്റർ എന്നിവ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കൈമാറി. ഭാരവാഹികളായ ടി.കെ രവി കോട്ടക്കൽ, ഉള്ളാട്ടിൽ അച്ചു, നസീർ മേലേതിൽ, സക്കീർ ഗുരുക്കൾ എന്നിവർ പങ്കെടുത്തു