d

വണ്ടൂർ: ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടു പേർ കാളികാവ് എക്‌സൈസിന്റെ പിടിയിലായി. 400 ഗ്രാം കഞ്ചാവുമായാണ് മമ്പാട് സ്വദേശികൾ നടുവക്കാട് വച്ച് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മമ്പാട് സ്വദേശികളായ പള്ളി കണ്ടി വീട്ടിൽ മുഹമ്മദ് കുട്ടി, നടുവക്കാട് സ്വദേശി അമ്പല തൊടിക വീട്ടിൽ ഷുഹൈബ് എന്നിവർ പിടിയിലായത്. ഇവർ സഞ്ചരിച്ച ആഡംബര ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സീറ്റിന്റെ കവറിൽ 25 ചെറിയ പൊതികളിലായിരുന്നു കഞ്ചാവ്. ഇവരുടെ കൈയ്യിലുണ്ടായിരുന്ന വിൽപ്പന നടത്തി ലഭിച്ച 4550 രൂപയും പിടിച്ചെടുത്തു. ഒന്നാം പ്രതിയായ മുഹമ്മദ് കുട്ടി ഇതേ കേസിൽ പിടിയിലായ ആളാണെന്ന് എക്‌സൈസ് അറിയിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ എം.ഒ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.