
കരിപ്പൂർ: കേരളത്തിൽ പ്രവർത്തിക്കുന്ന ദേശവിരുദ്ധ ശക്തികളെ തുടച്ചുനീക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ഇത്തരം ശക്തികൾക്കുണ്ട്. ഇത് കേന്ദ്ര സർക്കാർ സസൂക്ഷ്‌മം നിരീക്ഷിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ തനിമയും പാരമ്പര്യവും നിലനിറുത്താൻ കേന്ദ്രസർക്കാരും ബി.ജെ.പിയും പ്രതിജ്ഞാബദ്ധരാണ്. മലപ്പുറം ജില്ലാ കമ്മിറ്റി കരിപ്പൂർ വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.