
തിരൂർ: ഉദ്ഘാടനം ചെയ്ത് നിർമ്മാണം പൂർത്തിയാവാതെ കിടക്കുന്ന റെയിവേ മേൽപ്പാലമുൾപ്പെട മൂന്ന് പാലങ്ങൾ എത്രയും പെട്ടന്ന് പൂർത്തിയാക്കി തിരൂരിലെ മണിക്കൂറുകളോളമുള്ള ഗതാഗത കുരിക്കിന് പരിഹാരമുണ്ടാക്കണമെന്ന് ബി.ജെ.പി തിരൂർ മണ്ഡലം കമ്മറ്റി സമ്പൂർണ്ണ പ്രവത്തക കൺവെൻഷൻ പ്രമേയം ആവശ്യപ്പെട്ടു. കൺവെൻഷൻ ജില്ലാ പ്രസിഡന്റ് രവി തേലത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രമാഷാജി അദ്ധ്യക്ഷത വഹിച്ചു. മനോജ് പാറശ്ശരി, ശശി കറുകയിൽ, പി.ടി മോഹനൻ, സി.വി. നരേന്ദ്രൻ, മണമ്മൽ ഉദയേഷ്, കുമാരി സുകുമാരൻ, കെ സുബിത്ത് തുടങ്ങിയവർ സംസാരിച്ചു.