വളാഞ്ചേരി: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ നിർമ്മിക്കുന്ന പടിഞ്ഞാറെ നടവഴിയുടെ ഉത്തരം വെപ്പ് ക്ഷേത്രം തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കർമികത്വത്തിൽ നടന്നു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എ.എസ് അജയകുമാർ, മാനേജർ എൻ.വി മുരളീധരൻ, ദേവസ്വം സൂപ്രണ്ടുമാരായ പി.പി മീര, പി.കെ രവി, എൻജിനിയർ കെ. വിജയകൃഷ്ണൻ, ഫാർമസിസ്റ്റ് കെ. വേണുഗോപാൽ, ശോഭാ ലിമിറ്റഡ് വൈസ് പ്രസിഡന്റ് മനോജ് കുമാർ, ക്ഷേത്രം ജീവനക്കാർ, ഭക്തർ എന്നിവർ പങ്കെടുത്തു.