a-p-abdullakutty-

പെരിന്തൽമണ്ണ: കോൺഗ്രസ് സർക്കാർ ഹറാമാക്കിയ ഹജ്ജിനെ നരേന്ദ്ര മോദി സർക്കാർ ഹലാലാക്കിയെന്ന് ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷനും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനുമായ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. ബി.ജെ.പി ജില്ലാ പഠനശിബിരം അങ്ങാടിപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹജ്ജിനെ സുതാര്യവും അഴിമതിരഹിതവുമാക്കാൻ മോദി സർക്കാരിന് സാധിച്ചു. സൗദി സർക്കാരിനെക്കൊണ്ട് നാലംഗ വനിതാസംഘത്തിന് ആൺതുണയില്ലാതെ ഹജ്ജ് കർമ്മത്തിന് അവസരമൊരുക്കിയത് മോദിയുടെ ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവി തേലത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. നാരായണൻ, കെ. രാമചന്ദ്രൻ, കെ.കെ. സുരേന്ദ്രൻ, ടി.പി. സുൽഫത്ത്,​ ലക്ഷദ്വീപ് സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്.കെ. കാസിം എന്നിവർ സംസാരിച്ചു. പഠന ശിബിരം നാളെ സമാപിക്കും.