shigella

മലപ്പുറം: ജില്ലയിൽ കൊണ്ടോട്ടി നെടിയിരുപ്പിലെ രണ്ട് വയസുകാരനും മാതാവിനും അയൽവാസിയായ 10 വയസുകാരനും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് മൂന്നുദിവസം മുമ്പ് മൂന്നുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെയാണ് പരിശോധനാഫലം പുറത്തുവന്നത്. ഐ.സി.യുവിൽ കഴിഞ്ഞിരുന്ന 10 വയസുകാരനെ വാർഡിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് രണ്ട് വയസുകാരനും മാതാവും ആശുപത്രി വിട്ടതായി ഡി.എം.ഒ അറിയിച്ചു.