d
സ​മാ​പ​ന സ​മ്മേ​ള​നം ബി.​ജെ.​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷൻ വി.വി.രാ​ജൻ ഉ​ദ്​ഘാ​ട​നം ചെ​യ്യുന്നു

​​​​​​​​​പെ​രി​ന്തൽ​മ​ണ്ണ: ജി​ല്ല​യിൽ കൂ​ടു​തൽ വേ​രു​റ​പ്പി​ക്കാ​നും സ്വാ​ധീ​നം ശ​ക്ത​മാ​ക്കാ​നും പു​തി​യ ത​ന്ത്ര​ങ്ങൾ ആ​വി​ഷ്​ക​രി​ച്ച് ബി​ജെ​പി. മൂന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി അ​ങ്ങാ​ടി​പ്പു​റ​ത്ത് ന​ട​ന്നു​വ​ന്ന ജി​ല്ലാ പഠന​ശി​ബി​രം സ​മാ​പി​ച്ചു . ബി. ജെ. പി ന​ിയോ​ജ​ക മ​ണ്ഡ​ലം ജ​ന​റൽ സെ​ക്ര​ട്ട​റി ഉ​പ​രി കാ​ര്യ​കർ​ത്താ​ക്ക​ളാ​ണ് പഠ​ന ശി​ബി​ര​ത്തിൽ പ​ങ്കെ​ടു​ത്ത​ത്.. 15 സെ​ഷ​നു​ക​ളി​ലാ​യി 60 മ​ണി​ക്കൂർ പ​രി​ശീ​ല​ന​മാ​ണ് ബി​.ജെ​.പി നേ​താ​ക്കൾ​ക്ക് നൽ​കു​ന്ന​ത്. സം​ഘ​ട​നാ പ​ര​മായും രാ​ഷ്ട്രീ​യ​പ​ര​മാ​യും നേ​താ​ക്ക​ളെ സ​ജ്ജ​രാ​ക്കി ബി.ജെ.പി പ്ര​വർ​ത്ത​നം ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി, ദേ​ശീ​യ​ത​ലം മു​തൽ ബൂ​ത്ത്​ത​ലം വ​രെ പാർ​ട്ടി സം​വി​ധാ​നം ശ​ക​ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ​രി​ശീ​ല​നം ന​ട​ക്കു​ന്ന​ത്. വി​വി​ധ വി​ഷ​യ​ങ്ങ​ളിൽ ബി.​ജെ.​പി ദേ​ശീ​യ സം​സ്ഥാ​ന നേ​താ​ക്കൾ ക്ലാ​സു​കൾ​ക്ക് നേ​തൃ​ത്വം നൽ​കി. ഇ​ന്ന​ലെ വൈ​കി​ട്ട് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ബി.​ജെ.​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷൻ വി.വി.രാ​ജൻ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. ബി.​ജെ.​പി ജി​ല്ലാ പ്ര​സി​ഡന്റ് ര​വ​തേ​ല​ത്ത് അ​ദ്ധ്യ​ക്ഷ​നാ​യി. ജി​ല്ലാ കോർ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ കെ.നാ​രാ​യ​ണൻ, കെ.രാ​മ​ച​ന്ദ്രൻ, ജി​ല്ലാ ജ​നറൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.ആർ.ര​ശ്​മിൽ നാ​ഥ്, ബി.ര​തീ​ഷ് പ്ര​സം​ഗി​ച്ചു. ബി.​ജെ.​പി ദേ​ശീ​യ സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ പ​ത്മ​നാ​ഭൻ, യു​വ​മോർ​ച്ച ദേ​ശീ​യ സെ​ക്ര​ട്ട​റി പി.ശ്യാം​രാ​ജ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.ര​ഞ്​ജി​ത്ത്, സ​ത്യ​പ്ര​കാ​ശ്, ജി​.ജി ജോ​സ​ഫ്, അ​ശോ​കൻ കു​ള​ന​ട, കെ.പി സു​രേ​ഷ്, സി.ആർ. പ്രൊ​ഫുൽ കൃ​ഷ്​ണൻ, സ​ന്ദീ​പ് വാ​ര്യർ, സ​ജി ശ​ങ്കർ, സി.സ​ദാ​ന​ന്ദൻ വി​വി​ധ വി​ഷ​യ​ങ്ങ​ളിൽ ക്ലാ​സു​കൾക്ക് നേ​തൃ​ത്വം നൽ​കി .