c
ആ​ധു​നി​ക​വൽ​ക​രി​ച്ച ഐ സി യു യൂ​ണി​റ്റ്

മ​ഞ്ചേ​രി: ഗ​വൺമെന്റ് മെ​ഡി​ക്കൽ കോ​ളേ​ജിൽ ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ചി​കി​ത്സ ഇ​നി ഹൈ​ടെ​ക്കാ​കും. ആ​ധു​നിക​വൽ​ക​രി​ച്ച ഐ.സി.യു യൂ​ണി​റ്റ് പ്ര​വർ​ത്ത​ന സ​ജ​ജ​മാ​യി. വാ​യു​ജ​ന്യ​രോ​ഗ​ങ്ങൾ ത​ട​യാൻ സാ​ധി​ക്കു​ന്ന നെ​ഗറ്റീ​വ് പ്ര​ഷർ സം​വി​ധാ​ന​ത്തോ​ടെ​യാ​ണ് പു​തി​യ ഐ.സി.യു ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ ഒ​രു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് എൻ.എ​ച്ച്.എം നേ​രി​ട്ടാ​ണ് പ്ര​വൃ​ത്തി​കൾ പൂർ​ത്തി​യാ​ക്കി​യ​ത്.
ഐ.സി.യു​വി​ലേ​ക്കാ​വ​ശ്യ​മാ​യ കി​ട​ക്ക​കൾ, മൽ​ട്ടി​പാ​ര മോ​ണി​റ്റർ, എ​ക്​സ് റേ വ്യൂ പോ​യിന്റ്, ബെ​ഡ് സൈ​ഡ് ടേ​ബിൾ, പോർ​ട്ട​ബിൾ ഇ.ഇ.ജി, പോർ​ട്ട​ബിൾ അൾ​ട്രാ സൗ​ണ്ട്, നെ​ബു​ലൈ​സർ, ഇൻ​ക്യൂ​ബേ​റ്റർ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങൾ കേ​ര​ള മെ​ഡി​ക്കൽ സർ​വീ​സ​സ് കോർ​പ്പ​റേ​ഷൻ മു​ഖേ​ന എ​ത്തി​ച്ചു. ബി ബ്ലോ​ക്കി​ലെ നാ​ലാം വാർ​ഡും ഇ​തി​നോ​ട് ചേർ​ന്നു​ള്ള ര​ണ്ട് മു​റി​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് ഐ.സി.യു സ​ജ​ജീ​ക​രി​ച്ച​ത്. പീ​ഡി​യാ​ട്രി​ക് ഐ.സി.യു​വിൽ ആ​ദ്യം എ​ച്ച്.ഡി.യുവിൽ (ഹൈ ഡി​പ്പൻ​ഡൻ​സി യൂ​നി​റ്റ്) 6ഉം, വാർ​ഡിൽ 25 കി​ട​ക്ക​ക​ളു​മാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്. ഐ.സി.യു​വിൽ നി​ന്നും മാ​റ്റു​ക​യും എ​ന്നാൽ വാർ​ഡി​ലേ​ക്ക് മാ​റ്റാൻ സാ​ധി​ക്കാ​ത്ത​തു​മാ​യ കു​ട്ടി​ക​ളെ​യാ​ണ് എ​ച്ച്.ഡി.യു​വിൽ പ്ര​വേ​ശി​പ്പി​ക്കു​ക. ഏ​കീ​കൃ​ത ഓ​ക്​സി​ജൻ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.