പെരിന്തൽമണ്ണ: പതിനാലാം പഞ്ചവത്സര പദ്ധതിയുടെയും വാർഷിക പദ്ധതിയുടെയും ഭാഗമായി നഗരസഭയുടെ ഭിന്നശേഷി വാർഡ് സഭയും മുച്ചക്ര വാഹന വിതരണവും നടന്നു. മുനിസിപ്പൽ ചെയർമാൻ പി.ഷാജി വാർഡ് സഭ ഉദ്ഘാടനം ചെയ്തു. 34 വാർഡുകളിലെ ഭിന്നശേഷിക്കാരായ ആളുകളും അവരുടെ കുടുംബാംഗങ്ങളും പങ്കടുത്തു. 13,18, 21 വാർഡുകളിലെ മൂന്ന് ഗുണഭോക്താക്കൾക്കാണ് മുച്ചക്ര വാഹനം വിതരണം ചെയ്തത്. വൈസ് ചെയർപേഴ്സൺ നസീറ അദ്ധ്യക്ഷത വഹിച്ചു. മുണ്ടുമ്മൽ ഹനീഫ, അമ്പിളി മനോജ്, സന്തോഷ് കുമാർ പി.എസ്, സൈനബ, വിജയ തുടങ്ങിയർ സംസാരിച്ചു.