raihanath

മലപ്പുറം: രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ച സുപ്രീം കോടതി നടപടി സ്വാഗതാർഹമാണെന്ന് യു.പി ജയിലിൽ കഴിയുന്ന മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് പറഞ്ഞു. സിദ്ധീഖ് കാപ്പന് മേൽ ചുമത്തപ്പെട്ട ഒരുകേസ് ഒഴിവായതിൽ സന്തോഷമുണ്ട്. തെറ്റൊന്നും ചെയ്യാത്ത കാപ്പന് മേൽ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇനി ജാമ്യം പരിഗണിക്കുമ്പോൾ അനുകൂല വിധിയുണ്ടാവുമെന്നാണ് കരുതുന്നതെന്നും റൈഹാനത്ത് പറഞ്ഞു.