fest
സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​വാ​ർ​ഷി​കാ​ഘോ​ഷ​പ​രി​പാ​ടി​യു​ടെ​ ​വേ​ദി​യാ​യ​ ​തി​രൂ​ർ​ ​ഗ​വ.​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ൽ നടന്ന ജി​ല്ലാ​ ​പൊ​ലീ​സി​ന്റെ​ ​ശ്വാ​ന​സേനാ പ്രദർശനം.

തിരൂർ: തിരൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ കാണികളിൽ കൗതുകം നിറച്ച് ജില്ലാ പൊലീസിന്റെ ശ്വാന സേനയായ കെ നയൻ സ്‌ക്വാഡ്. സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷപരിപാടിയുടെ വേദിയിലാണ് ശ്വാനസേന എത്തിയത്.

അഭ്യാസപ്രകടനങ്ങളിലൂടെയും വിദഗ്ദ്ധമായ കണ്ടുപിടുത്തങ്ങളിലൂടെയും പരിപാടിയിൽ അണിനിരന്ന ആറ് ശ്വാന വീരന്മാരും കൈയ്യടി നേടി. കുറ്റകരമായ സാഹചര്യങ്ങളിൽ തെളിവ് ശേഖരിക്കുന്നതിൽ വൈദഗ്ദ്യം നേടിയ ചാർലി, മയക്കുമരുന്ന് കണ്ടെത്താൻ പരിശീലനം നേടിയ ലെയ്ക്ക, സ്‌ഫോടകവസ്തുക്കൾ മണത്ത് കണ്ടുപിടിക്കുന്ന നിലു, അപ്പു, ബോബ്, ബ്രൂട്ടസ് എന്നീ ശ്വാനസേനാ അംഗങ്ങളാണ് മേളയിൽ താരങ്ങളായത്. സുപ്രധാന കേസുകളിൽ നിർണായക കണ്ടെത്തലുകൾ നടത്തിയ ഇവർ വിവിധ ബഹുമതികൾക്കും അർഹരായിട്ടുണ്ട്. പ്രിൻസ് ജോർജ്, രഞ്ജിത്ത് സി.കെ സജു, ജിതിൻ ശ്രീകുമാർ, ഷിബു, ഹാരിസ്, അജിത്, വിബീഷ്, ഷൈൻ തങ്കച്ചൻ, അരുൺ, നിതിൻ രാജ് എന്നിവരാണ് ശ്വാനസേനയുടെ പരിശീലകർ.