തൂത പൂരത്തോട് അനുബന്ധിച്ച് പെരിന്തൽമണ്ണ ഇ.എം.എസ് മെമ്മോറിയൽ സഹകരണ ആശുപത്രിയുടെ മെഡിക്കൽ സഹായകേന്ദ്രം ചെർപ്പുളശ്ശേരി നഗരസഭാ ചെയർമാൻ പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
പെരിന്തൽമണ്ണ: തൂത ഭഗവതിക്ഷേത്രത്തിലെ പൂരാഘോഷത്തോട് അനുബന്ധിച്ച് പെരിന്തൽമണ്ണ ഇ.എം.എസ് മെമ്മോറിയൽ സഹകരണ ആശുപത്രിയുടെ മെഡിക്കൽ സഹായകേന്ദ്രം ചെർപ്പുളശ്ശേരി നഗരസഭാ ചെയർമാൻ പിരാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ വി. സന്തോഷ് കുമാർ, ട്രസ്റ്റിബോർഡ് മെമ്പർമാരായ രജീഷ്, ജയൻ, രാമകൃഷ്ണൻ, പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് ബാലസുബ്രഹ്മണ്യൻ, സെക്രട്ടറി സി. അനന്തനാരായണൻ, ആശുപത്രി പി.ആർ.ഒ
കെ. വിശ്വനാഥൻ, സി. മണികണ്ഠൻ എന്നിവർ സംസാരിച്ചു.