
കോട്ടയ്ക്കൽ: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സംഗീതിക' കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്നും നാളെയുമായി കോട്ടയ്ക്കലിൽ സഹവാസ ക്യാമ്പ് നടത്തും. ഇന്ന് 9.30ന് അദ്ധ്യാപക ഭവനിൽ സംഗീത സംവിധായകൻ വിദ്യാധരൻ ഉദ്ഘാടനം ചെയ്യും. ഇ. ജയകൃഷ്ണൻ, കോട്ടയ്ക്കൽ നാരായണൻ എന്നിവരും നാളെ വി.ടി. മുരളി, കെ.യു. ഹരിദാസ് വൈദ്യർ, ഫൈസൽ എളേറ്റിൽ തുടങ്ങിയവരും ക്ലാസെടുക്കും. സമാപന സമ്മേളനം വൈകിട്ട് 4.30ന് നഗരസഭാദ്ധ്യക്ഷ ബുഷറ ഷബീർ ഉദ്ഘാടനം ചെയ്യും.