msf
അ​ദ്ധ്യാ​പ​ക​നും​ ​മ​ല​പ്പു​റം​ ​ന​ഗ​ര​സ​ഭാ​ ​കൗ​ൺ​സി​ല​റു​മാ​യ​ ​കെ.​വി​ ​ശ​ശി​കു​മാ​റി​നെ​തി​രെ​ ​ഉ​യ​ർ​ന്ന​ ​പീ​ഡ​ന​ ​പ​രാ​തി​യി​ൽ​ ​അ​റ​സ്റ്റ് ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​എം.​എ​സ്.​എ​ഫ് ​മ​ല​പ്പു​റം​ ​സെ​ന്റ് ​ജെ​മ്മാ​സ് ​ഗേ​ൾ​സ് ​സ്കൂ​ളി​ലേ​ക്ക് ​ന​ട​ത്തി​യ​ ​പ്ര​തി​ഷേ​ധ​ ​മാ​ർ​ച്ചി​നി​ടെ​യു​ണ്ടാ​യ​ ​സം​ഘ​ർ​ഷം.

മലപ്പുറം: വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ നഗരസഭാ കൗൺസിലറും അദ്ധ്യാപകനുമായ കെ.വി. ശശികുമാറിനെ അറസ്റ്റ് ചെയ്യാൻ വൈകിയതിൽ പ്രതിഷേധിച്ച് മലപ്പുറത്ത് എം.എസ്.എഫിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം. മലപ്പുറം ടൗൺഹാൾ പരിസരത്ത് നിന്നാരംഭിച്ച മാർച്ചിന് നേരെ പൊലീസ് ലാത്തി വീശി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി വി.എ വഹാബ് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
മാർച്ച് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് കാടേരി മുഖ്യപ്രഭാഷണം നടത്തി. മാർച്ചിന് ജില്ലാ ജനറൽ സെക്രട്ടറി വി.എ വഹാബ്, ട്രഷറർ പി.എ ജവാദ്, ഭാരവാഹികളായ കെ.എം. ഇസ്മാഈൽ അഡ്വ. ഖമറുസമാൻ, ടി.പി.നബിൽ, നവാഫ് കള്ളിയത്ത്, പി.ടി.മുറത്ത്, സംസ്ഥാന വിംഗ് കൺവീനർ സമീർ എടയൂർ, ഹരിത ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ത്വഹാനി തുടങ്ങിയവർ നേതൃത്വം നൽകി.
പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എം.എസ്.എഫ് നേതാക്കൾ ദേശീയ പാത ഉപരോധിച്ചു. സമരക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജില്ലാ ഭാരവാഹികാളായ കബീർ മുതുപറമ്പ്, വി.എ വഹാബ്, പി.എ. ജവാദ്, ടി.പി നബീൽ, മീഡിയ വിംഗ് കൺവീനർ ഷിബി മക്കരപറമ്പ്, മലപ്പുറം മണ്ഡലം പ്രസിഡന്റ് അഖിൽ ആനക്കയം, മങ്കട മണ്ഡലം പ്രസിഡന്റ് എം. ഷാക്കിർ, കൊണ്ടോട്ടി മണ്ഡലം ജനറൽ സെക്രട്ടറി എൻ.സി. ശരീഫ്, റഈസ് ആലുങ്ങൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.