v

തേ​ഞ്ഞി​പ്പ​ലം​:​ ​കാ​ലി​ക്ക​റ്റ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​സി​ന്ത​റ്റി​ക് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ആ​രം​ഭി​ച്ച​ 66ാ​മ​ത് ​സം​സ്ഥാ​ന​ ​സീ​നി​യ​ർ​ ​അ​ത്‌​ല​റ്റി​ക്സ് ​മീ​റ്റി​ന്റെ​ ​ആ​ദ്യ​ ​ദി​ന​ത്തെ​ ​മ​ത്സ​ര​ങ്ങ​ൾ​ ​അ​വ​സാ​നി​ക്കു​മ്പോ​ൾ​ 95​ ​പോ​യി​ന്റു​ക​ൾ​ ​ക​ര​സ്ഥ​മാ​ക്കി​ ​പാ​ല​ക്കാ​ട് ​ജി​ല്ല​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തെ​ത്തി.​ 24​ ​ഫൈ​ന​ൽ​ ​മ​ത്സ​ര​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​വു​മ്പോ​ൾ​ ​പാ​ല​ക്കാ​ടി​ന്റെ​ ​അ​ക്കൗ​ണ്ടി​ലു​ള്ള​ത് ​നാ​ല് ​സ്വ​ർ​ണ​വും​ ​അ​ഞ്ച് ​വെ​ള്ളി​യും​ ​നാ​ല് ​വെ​ങ്ക​ല​വു​മാ​ണ്.​ ​ആ​ദ്യ​ ​ദി​ന​ത്തി​ൽ​ ​നാ​ല് ​പു​തി​യ​ ​മീ​റ്റ് ​റെ​ക്കാ​ഡു​ക​ൾ​ ​പി​റ​ന്നു.​

​അ​ഞ്ച് ​സ്വ​ർ​ണ​വും​ ​ആ​റ് ​വെ​ള്ളി​യും​ ​മൂ​ന്ന് ​വെ​ങ്ക​ല​വും​ ​നേ​ടി​ 87​ ​പോ​യി​ന്റു​ള്ള​ ​എ​റ​ണാ​കു​ള​മാ​ണ് ​ര​ണ്ടാം​ ​സ്ഥാ​ന​ത്ത്.​ ​​ ​കോ​ട്ട​യം​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തു​മു​ണ്ട്.
പു​രു​ഷ​ൻ​മാ​രു​ടെ​ 100​ ​മീ​റ്റ​റി​ൽ​ ​ഒ​ന്നാ​മ​തെ​ത്തി​യ​ ​ടി.​മി​ഥു​ൻ​ ​മീ​റ്റി​ലെ​ ​വേ​ഗ​മേ​റി​യ​ ​താ​ര​മാ​യി.​ ​എ.​പി​ ​ഷീ​ൽ​ഡ​ ​വ​നി​ത​ക​ളി​ൽ​ ​വേ​ഗ​മേ​റി​യ​ ​താ​ര​മാ​യി.
വ​നി​ത​ക​ളു​ടെ​ 100​ ​മീ​റ്റ​ർ​ ​ഹ​ർ​ഡി​ൽ​സി​ൽ​ ​കോ​ഴി​ക്കോ​ടി​ന്റെ​ ​അ​പ​ർ​ണ​ ​റോ​യ് ​(13.82​ ​സെ​ക്ക​ൻ​ഡ്)​ ​സ്വ​ന്തം​ ​പേ​രി​ലു​ണ്ടാ​യി​രു​ന്ന​ ​മീ​റ്റ് ​റെ​ക്കോ​ഡ്തി​രു​ത്തി.​വ​നി​താ​ ​ലോം​ഗ് ​ജം​മ്പി​ൽ​ ​ക​ണ്ണൂ​രി​ന്റെ​ ​ശ്രു​തി​ ​ല​ക്ഷ്മി​(6.37​ ​മീ​റ്റ​ർ​ ​)​,​പു​രു​ഷ​ ​വി​ഭാ​ഗം​ 400​ ​മീ​റ്റ​റി​ൽ​ ​ഇ​ടു​ക്കി​യു​ടെ​ ​രാ​ഹു​ൽ​ ​ബേ​ബി​ ​(47.22​ ​സെ​ക്ക​ൻ​ഡ്)​,​​പു​രു​ഷ​ ​വി​ഭാ​ഗം​ ​ഡി​സ്‌​ക​സ് ​ത്രോ​യി​ൽ​ ​തൃ​ശൂ​രി​ന്റെ​ ​അ​ല​ക്സ് ​പി​ ​ത​ങ്ക​ച്ച​ൻ​ (47.53​ ​മീ​റ്റ​ർ)​ എന്നിവരും മീറ്റ് റെക്കാഡ് കുറിച്ചു.​