മലപ്പുറം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാസമ്മേളനം കുറ്റിപ്പുറം നടുവട്ടം എ.യു.പി സ്കൂളിൽ ആരംഭിച്ചു. ട്രാൻസ് ജെന്റർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വി.കെ.രാജീവ് അദ്ധ്യക്ഷനായി. ജന്തുശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ.കെ.പി. പ്രമീള, എംഎസ്.ബ്ള്യു ഒന്നാം റാങ്ക് നേടിയ കെ.പി.ഹരിത എന്നിവരെ അനുമോദിച്ചു. സമ്പൂർണ ക്ലാസ് ലൈബ്രറി പ്രഖ്യാപനം, ശാസ്ത്രപുസ്തകവിതരണം എന്നിവ നടന്നു. കെ.മധു, കൃഷ്ണപ്രകാശ് എന്നിവർ ഗാനാലാപനം നടത്തി. എം.എസ്. മോഹനൻ, കെ.പി. ശങ്കരൻ എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർമാരായ സി.കെ. ജയകുമാർ, ടി.കോമളം, ജയചിത്ര, കെ.സരിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്വാഗതസംഘം ജനറൽ കൺവീനർ വി.രാജലക്ഷ്മിസ്വാഗതവും പരിഷത്ത് ജില്ലാ ജോ.സെക്രട്ടറി പി. ശ്രീജ നന്ദിയും പറഞ്ഞു. പ്രതിനിധിസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി.കെ. ജയ് സോമനാഥ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. അംബുജം, ജില്ലാ ട്രഷറർ പി. ശരത് , പി.പി.സി. അനൂപ് മണ്ണഴി , ഇ.വിലാസിനി, ഡി.വെങ്കിടേശ്വരൻ, കെ.രാജേന്ദ്രൻ, അരുൺ രവി എന്നിവർ പ്രസംഗിച്ചു. വൈകിട്ട് നടന്ന പൊതുസമ്മേളനം പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ.കെ. പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി.