
പൊന്നാനി: പുതുപൊന്നാനി മുൻ ഖാസിയായിരുന്ന പരേതനായ പുതിയ വീട്ടിൽ മൊയ്തു മുസ്ലിയാരുടെയും ദായുമ്മയുടേയും മകൻ അണ്ടിപ്പാട്ടിൽ മുഹമ്മദ് കുട്ടി മൗലവി (86) നിര്യാതനായി. എ.എം.എൽ.പി സ്‌കൂൾ കറുകത്തിരുത്തി മുൻ അദ്ധ്യാപകനായിരുന്നു. ഭാര്യ: പരേതയായ ശരീഫ. മക്കൾ: മുഹമ്മദ് ഹബീബ് (ഇൻസ്‌പെയർ അക്കാഡമി ), ഹഫ്സ, മുജീബുറഹ്മാൻ (ഷാർജ ), അബ്ദുൽ മുനീം (അദ്ധ്യാപകൻ, തിരൂർ ബി.പി അങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ), തമീം, തഖിയുദ്ദീൻ (ഇരുവരും അബുദാബി). മരുമക്കൾ: ഷമീമ, അബ്ദുൽ ജബ്ബാർ, ആയിഷ, നൗഷീൻ, റജ്ന, തസ്നി