malappuram

തിരൂർ: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് തിരൂരിൽ ആരംഭിച്ച 'എന്റെ കേരളം എന്റെ അഭിമാനം' മെഗാ പ്രദർശനവും ഭക്ഷ്യ മേളയും ഇന്ന് സമാപിക്കും. വൈകിട്ട് നാലിന് നടക്കുന്ന പട്ടയമേള റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ 67 കുടുംബങ്ങൾക്ക് പട്ടയം കൈമാറും. മന്ത്രി വി.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിക്കും. 6.30ന് സമാപന സമ്മേളനം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി.ശിവൻകുട്ടി, സജി ചെറിയാൻ, പി. പ്രസാദ്, ഡോ.ആർ ബിന്ദു, വീണാജോർജ്, അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥികളാവും. എം.എൽ.എമാരായ ഡോ.കെ.ടി ജലീൽ, പി.വി അൻവർ പങ്കെടുക്കും. മികച്ച സ്റ്റാളുകൾക്കുള്ള പുരസ്‌കാരവും മികച്ച സെമിനാർ നടത്തിയ വകുപ്പിനുള്ള പുരസ്‌ക്കാരവും ചടങ്ങിൽ നടക്കും.