food

മലപ്പുറം: മാംസ വിഭവങ്ങൾ സുരക്ഷിതമാക്കി നൽകുന്നതിനെക്കുറിച്ച് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ​ ഹോട്ടൽ, ബേക്കറി ഉടമകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവർക്ക് നാളെ ഏകദിന ശിൽപ്പശാല സംഘടിപ്പിക്കും. മലപ്പുറം മഹേന്ദ്രപുരി ഹോട്ടലിൽ രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ശിൽപശാല ഉദ്ഘാടനം ചെയ്യും.

ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ, ആരോഗ്യ സുരക്ഷ, മാംസ സംസ്‌കരണം, സംഭരണം,​ പാചകം ചെയ്യുമ്പോൾ ഉണ്ടാവുന്ന അബദ്ധങ്ങളും അപകടങ്ങളും തുടങ്ങി സുരക്ഷിത ഭക്ഷണവുമായി ബന്ധപ്പെട്ട വിഷങ്ങളിൽ വിദഗ്ദർ ക്ലാസ്സെടുക്കും. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടരിക്കുന്നവെന്ന ഏകാരോഗ്യ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ സെമിനാറെന്ന് വാർത്താസമ്മേളനത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. കെ.എൻ നൗഷാദലി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ.ഹാറൂൺ റഷീദ്, ഡോ. പി.യു. അബദുൾ അസീസ്,​ ഡോ.ബി. സുരേഷ്, ഡോ. ടി.പി.റമീസ് എന്നിവർ അറിയിച്ചു.