d
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗഡേഷൻ മാദ്ധ്യമ പുരസ്‌കാരം നേടിയ പി.പി നൗഷാദിനുള്ള പൊന്നാനി പ്രസ് ക്ലബ്ബിന്റെ ആദരം ഇ.ടി മുഹമ്മദ് ബഷീർ എം.പി സമ്മാനിക്കുന്നു

പൊന്നാനി: തൃശൂർ പൊന്നാനി കോൾ മേഖലയിലെ രണ്ടാം ഘട്ട വികസനത്തിന് ശ്രമങ്ങൾ ആരംഭിച്ചതായി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. പൊന്നാനി പ്രസ് ക്ലബ്ബിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊന്നാനി തുറമുഖത്തിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാറിന്റെ ശ്രദ്ധ പതിപ്പിക്കും. ടൂറിസം മേഖലയിൽ വൻ സാധ്യതകളാണ് നിലനിൽക്കുന്നത്. കൂടുതൽ പദ്ധതികൾ നടപ്പാക്കുന്നതിന് ശ്രമിക്കും. പൊന്നാനിയിൽ ആരംഭിക്കുന്ന മറൈൻ മ്യൂസിയത്തിന്റെ കാര്യത്തിൽ വലിയ അലംഭാവമാണ് തുടരുന്നത്. പദ്ധതി മറൈൻ മ്യൂസിയമായി തന്നെ നടപ്പാക്കും. കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിന് ആതവനാട് ഭാഗത്ത് ഭൂമി പരിഗണനയിലുണ്ടെന്നും എം.പി പറഞ്ഞു.

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗഡേഷൻ മാദ്ധ്യമ പുരസ്‌കാരം നേടിയ പി.പി നൗഷാദിനുള്ള പ്രസ് ക്ലബ്ബിന്റെ ആദരം എം.പി കൈമാറി. പ്രസ് ക്ലബ് സെക്രട്ടറി ജിബീഷ് റെവലിപ്പാട്ട്, സക്കരിയ്യ പൊന്നാനി, രാജേഷ് തണ്ടിലം എന്നിവർ സംസാരിച്ചു.