വള്ളിക്കുന്ന്: സമന്വയ റസിഡൻസ് അസോസിയേഷൻ വള്ളിക്കുന്നിന്റെ ആറാം വാർഷികാഘോഷം നേറ്റീവ് എ.യു.പി സ്‌കൂളിൽ സംഘടിപ്പിച്ചു. സമന്വയ പ്രസിഡന്റ് മുരളീധരൻ പാലാട്ടിന്റെ അദ്ധ്യക്ഷതയിൽ ജെ.സി.ഐ ഇന്റർനാഷണൽ ട്രെയിനർ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ വി. ശ്രീനാഥ്, അയൽപക്ക റസിഡൻസ് അസോസിയേഷൻ പ്രസിഡന്റുമാരായ ആർ. മധുമാസ്റ്റർ, കെ. സജീവൻ, വി.പി. അബൂബക്കർ, സെക്രട്ടറി വിജയൻ പുളിയശ്ശേരി, എം. തിലകൻ എന്നിവർ സംസാരിച്ചു. ട്രെയിനർ കെ. മുരളീധരൻ ക്ലാസ് എടുത്തു. സമന്വയ കുടുംബാംഗങ്ങളുടെ വിവിധകലാപരിപാടികളും സനു രാജ് ആൻഡ് പാർട്ടിയുടെ ഹാസ്യ കലാവിരുന്നും ഉണ്ടായിരുന്നു.