
വണ്ടൂർ: സംസ്ഥാനപാതയിൽ കുറുകെ ഓടിയ കാട്ടുപന്നിയെ ഇടിച്ച ഒട്ടോറിക്ഷയും ബൈക്കും മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 9.45ന് പള്ളിക്കുന്നിലായിരുന്നു അപകടം. ഒട്ടോറിക്ഷയിലുണ്ടായിരുന്ന പള്ളിക്കുന്ന് പുത്തൻ തളിക യൂസഫ്, ബൈക്ക് യാത്രക്കാരൻ താടിവളവ് കണ്ണിയൻ അസ്ഫൽ എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ അഫ് സലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരം ഇരുട്ടിയിൽ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാർഷിക വിളകൾ നശിപ്പിക്കുന്നത് കൂടാതെ മനുഷ്യനെ ആക്രമിക്കുന്ന സംഭവങ്ങളും പതിവാണ്.