
തിരൂരങ്ങാടി: നിരത്തിലിറക്കാൻ രേഖകളില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ പിടികൂടി. ടാക്സ്, ഇൻഷ്വറൻസ്, പെർമിറ്റ്, ഫിറ്റ്നസ് രേഖകളില്ലാതെയും വാഹനപുക പരിശോധിക്കാതെയും കാവിലാക്കാവിൽ നിന്ന് തിരൂരിലേക്ക് സർവീസ് നടത്തുന്ന ഫ്രണ്ട്ഷിപ്പ് ബസാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ജില്ലാ എൻഫോഴ്‌മെന്റ് ആർ.ടി.ഒ കെ.കെ. സുരേഷ് കുമാറിന്റ നിർദ്ദേശപ്രകാരം ദേശീയ സംസ്ഥാന പാതയിൽ പരിശോധന നടത്തുന്ന എൻഫോഴ്സ്‌മെന്റ് എം.വി.ഐ കെ. നിസാർ, എ.എം.വി.ഐമാരായ പി. അജീഷ്, പി.കെ മനോഹരൻ എന്നിവരാണ് പുറത്തൂർ പുതുപ്പള്ളിയിൽ വച്ച് ബസ് കസ്റ്റഡിയിലെടുത്തത്.