help
വള്ളിക്കുന്ന് പഞ്ചായത്ത് പരിരക്ഷാ വിഭാഗത്തിന് ആത്രപുളിക്കൽ ബാലകൃഷ്ണനും കുടുംബവും നൽകിയ ഓക്സിജൻ കോൺസെൻട്രേറ്റർ കൈമാറുന്നു.

വള്ളിക്കുന്ന്: ആത്രപുളിക്കൽ രവീന്ദ്രൻ സ്മരണാർത്ഥം വള്ളിക്കുന്ന് പഞ്ചായത്ത് പരിരക്ഷാ വിഭാഗത്തിന് ആത്രപുളിക്കൽ ബാലകൃഷ്ണനും കുടുംബവും നൽകിയ ഓക്സിജൻ കോൺസെൻട്രേറ്റർ ആത്രപുളിക്കൽ ഉണ്ണിക്കൃഷ്ണൻ, ആവേത്താൻ വീട്ടിൽ ജിതിൻ എന്നിവർ കൈമാറി. അത്താണിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശൈലജ ടീച്ചർ, മെഡിക്കൽ ഓഫീസർ പി. മൊഹ്ദീൻ എന്നിവർ ഏറ്റുവാങ്ങി. സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സിന്ധു എ.പി, ശശികുമാരൻ പി.എം, മെമ്പർ കെ.വി അജയ്ലാൽ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എ ജയരാജൻ എന്നിവർ പങ്കെടുത്തു.