കോട്ടക്കൽ: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയ പൊന്മള പഞ്ചായത്തിലെ മണ്ണഴി കോട്ടപ്പുറം കോളനിയിൽ പദ്ധതിയുടെ ആദ്യഘട്ട യോഗം ചേർന്നു. എം.എൽ.എ നൽകിയ ശുപാർശ പ്രകാരമാണ്
കോളനിയെ അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയത്. കോളനി നവീകരണ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപയുടെ പദ്ധിയാണുള്ളത്. യോഗം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൗക്കത്ത് കടക്കാടൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒളകര കുഞ്ഞിമുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജലീൽ മാസ്റ്റർ, വാർഡ് മെമ്പർ രാധ,
മെമ്പർമാരാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പട്ടികജാതി വികസന ഓഫീസർ മിനി തുടങ്ങിയവർ പങ്കെടുത്തു.