congress
പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ നടത്തിയ പ്രതിഷേധ പ്രകടനം.

കുറ്റിപ്പുറം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിക്കെതിരെ വ്യാജ കേസെടുത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പ്രതിഷേധ പ്രകടനം നടത്തി. യോഗത്തിൽ എം. അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ. ശിവരാമൻ, എ. പവിത്രകുമാർ, പ്രദീപ് കാട്ടിലായിൽ, സി. ജാഫർ, അലികാസിം, മനാഫ് കാവി എന്നിവർ സംസാരിച്ചു. പി.ടി നാസർ, കെ.പി സോമൻ, കെ. ഫസലു, കെ. മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.