help
വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന എന്റെ ഗ്രാമം നിർമ്മൽ ഗ്രാമം പദ്ധതിക്ക് അരിയല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് വേസ്റ്റ് ബിൻ നൽകുന്നു.

വള്ളിക്കുന്ന്: ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന എന്റെ ഗ്രാമം നിർമ്മൽ ഗ്രാമം പദ്ധതിക്ക് വേസ്റ്റ് ബിൻ നൽകി അരിയല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ സഹായം. ബാങ്ക് പ്രസിഡന്റ് ഇ. നരേന്ദ്ര ദേവ്, സെക്രട്ടറി സ്മിത കെ.എന്നിവർ ചേർന്ന് വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശേരിക്ക് വേസ്റ്റ് ബിൻ കൈമാറി. വാർഡ് മെമ്പർമാരായ സി.ഉഷ സച്ചിദാനന്ദൻ വി.പി, എ.കെ.രാധ,​ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സതി തോട്ടുങ്ങൽ എന്നിവർ സംസാരിച്ചു. ബാങ്ക് മുൻ പ്രസിഡന്റ് ടി. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.