devaswam
കാടാമ്പുഴ ദേവസ്വത്തിൽ നടന്ന യാത്രഅയപ്പ് സമ്മേളനം എ.എസ് അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

വളാഞ്ചേരി: മലബാർ ദേവസ്വം ബോർഡ് ഓഫീസിൽ സേവനമനുഷ്ഠിച്ചിരുന്നവരും മേയ് മാസത്തിൽ സർവീസിൽ നിന്നും വിരമിക്കുന്നവരുമായ അസിസ്റ്റന്റ് കമ്മിഷണർമാരായ എം.വി സദാശിവൻ, സി. വിനോദ്കുമാർ, കെ. സതീഷ്, കെ. സുജാത എന്നിവർക്കും സീനിയർ ക്ലർക്ക് എസ്.കെ സുദർശനും കാടാമ്പുഴ ഭഗവതി ദേവസ്വം നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി. കാടാമ്പുഴ ദേവസ്വം പ്രസാദഊട്ട് ഹാളിൽ നടന്ന പരിപാടി അസിസ്റ്റന്റ് കമ്മിഷണറും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുമായ എ.എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു. ദേവസ്വം മാനേജർ എൻ.വി മുരളീധരൻ അദ്ധ്യക്ഷനായി.
ആർ. രാഹുൽ പ്രാർത്ഥന ചൊല്ലി. ക്ഷേത്രം മേൽശാന്തി ഹരി എമ്പ്രാന്തിരി, കെ. വേണുഗോപാൽ,
കെ. ശിവകുമാർ, പി. വിക്രമൻ, ദേവസ്വം ഓഫീസ് സൂപ്രണ്ട് പി.പി മീര, ബോർഡ് മഞ്ചേരി ഡിവിഷൻ ഇൻസ്‌പെക്ടർ സി.സി ദിനേശൻ,​ ദേവസ്വം എൻജിനിയർ കെ. വിജയകൃഷ്ണൻ,​ ക്ഷേത്രം സൂപ്രണ്ട് പി.കെ രവി എന്നിവർ സംസാരിച്ചു.