
എടപ്പാൾ: ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാരുടെ സ്‌പെഷൽ ഗ്രാമസഭ ചേർന്നു. പ്രസിഡന്റ് സി.വി.സുബൈദ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.ദിനേശ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗങ്ങളായ ഷമാ റഫീഖ്, ഷീന. എം.പി, എം.കെ.എം ഗഫൂർ, കെ.പി സിന്ധു,
വി.പി.വിദ്യാധരൻ, സെക്രട്ടറി പിവി ബാബു രാജ്, വി.ഇ.ഒ സുജീർ, ഷൈനി സംസാരിച്ചു.