malappuram
ഇന്നലെ മഞ്ചേരി പുല്ലാരയിൽ അപകടത്തിൽ തകർന്ന ബസ്.

മഞ്ചേരി : മഞ്ചേരി പുല്ലാരയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 18 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ പുല്ലാര വളവിലാണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസും മഞ്ചേരിയിൽ നിന്ന് വിവാഹ സൽക്കാരം കഴിഞ്ഞ് മടങ്ങുകയായിരിന്ന ബസുമാണ് കൂട്ടിയിടിച്ചത്. യാത്രക്കാരായ ഉനൈസ് (19), സജിൽ(22), അർജുൻ(13), സുശീല(54), ഷിബിൻ(25), മുബഷീറ(20), അമേയ(5), രത്നകുമാരി(54), സുനിത(43), ബേബിസുനന്ദ(45), ഷഹജാം(46), ബിന്ദു(53), ശോഭന(58), മഞ്ജു(24), ബിന്ദു(44), റംല(38), ഫൗസിയ (24), കദീജ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.