abbas
അബ്ബാസ്

കൊണ്ടോട്ടി : കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 1.101 കിലോഗ്രാം സ്വർണം പൊലീസ് പിടികൂടി. ഇന്നലെ രാവിലെ ജിദ്ദയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ്സിലെത്തിയ തിരൂരങ്ങാടി സ്വദേശി അബ്ബാസാണ് പൊലീസിന്റെ പിടിയിലായത്. അബ്ബാസില്‍ നിന്നും സ്വര്‍ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കൊടുവള്ളി സ്വദേശികളായ ഷംനാദ്, നൗഫല്‍ എന്നിവരേയും ഇവർ വന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 1101ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തില്‍ 4 ക്യാപ്സൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ച അബ്ബാസിന് കസ്റ്റംസ് പരിശോധനയെ അതിജീവിച്ച് എളുപ്പത്തില്‍ പുറത്ത് കടക്കാനായെങ്കിലും എയർപോർട്ടിന് പുറത്ത് പൊലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസത്തിനിടക്ക് 29ാംമത്തെ തവണയാണ് പൊലീസ് എയര്‍പോര്‍ട്ടിന് പുറത്ത് വച്ച് സ്വര്‍ണം പിടികൂടുന്നത്.