sndp
എസ്.എൻ.ഡി.പി യോഗം താനൂർ വലിയപറമ്പ് ശാഖാ ഗുരുദേവ മന്ദിരം ഉദ്ഘാടനം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് നിർവഹിക്കുന്നു.

താനൂർ: എസ്.എൻ.ഡി.പി യോഗം താനൂർ വലിയപറമ്പ് ശാഖാ ഗുരുമന്ദിരവും പൊതുസമ്മേളനവും ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. പൂതേരി ശിവാനന്ദൻ അദ്ധ്യക്ഷനായിരുന്നു. അഡ്വ. എം. രാജൻ മുഖ്യപ്രഭാഷണം നടത്തി. തിരൂർ യൂണിയൻ പ്രസിഡന്റ് കെ.ആർ ബാലൻ വിശിഷ്ടാതിഥിയായിരുന്നു. ഡോ. എ.പി.എ റഹ്മാൻ, ഡോ. യു.കെ. അഭിലാഷ്, എം.ടി അസീസ്, ബാലകൃഷ്ണൻ മാസ്റ്റർ, വി.പി ശശികുമാർ എന്നിവർ സംസാരിച്ചു. കെ. വിപിൻലാൽ സ്വാഗതവും കെ. ശശിധരൻ നന്ദിയും പറഞ്ഞു.