പെരിന്തൽമണ്ണ: എസ്.എഫ്‌.ഐ 34-ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് പെരിന്തൽമണ്ണയിൽ തുടക്കം. വൈകിട്ട് അഞ്ചിന് പെരിന്തൽമണ്ണ ഗവ. ബോയ്സ് സ്‌കൂൾ ഗ്രൗണ്ടിൽ മുൻ നിയമസഭാസ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ പതാക ഉയർത്തും. നാളെ വൈകിട്ട് നാലിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 25, 26, 27 തീയതികളിൽ ഏലംകുളം ഇ.എം.എസ് സമുച്ചയത്തിലാണ് പ്രതിനിധി സമ്മേളനം.