
പെരിന്തൽമണ്ണ: നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ പ്രവാസി പാലക്കാട് അഗളി സ്വദേശി അബ്ദുൾ ജലീലിനെ (42) സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി കസ്റ്റഡിയിലായതായി സൂചന.
മേലാറ്റൂർ ആക്കപ്പറമ്പ് സ്വദേശി യഹിയയാണ് പിടിയിലായത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ക്രൂരമർദ്ദനമേറ്റ് അവശനിലയിലായ ജലീലിനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചത് യഹിയയായിരുന്നു. ആശുപത്രിയിലെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് ഇയാളെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേരും പ്രതികൾക്ക് സഹായം ചെയ്തു കൊടുത്ത അഞ്ചുപേരും നേരത്തെ അറസ്റ്റിലായിരുന്നു.